Special World

നിമിഷ നേരം കൊണ്ട് സംഹാര താണ്ഡവമാടി ചുഴലിക്കാറ്റ്; വൈറലായി ദൃശ്യങ്ങൾ

ടൗട്ടെ ചുഴലിക്കാറ്റ് സൃഷ്ടിച്ച ഭീകരാന്തരീക്ഷം എന്താണെന്ന് നമ്മൾ ഇന്ത്യക്കാർ മറന്നിട്ടുണ്ടാവില്ല. ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ മുതൽ രാജ്യം സ്വീകരിച്ച മുൻകരുതലും ജാഗ്രതയും അതിനുള്ള തെളിവാണ്. പല രാജ്യങ്ങളിലും ചുഴലിക്കാറ്റുകൾ നിത്യസംഭവമായി മാറിയതോടെ അവയുടെ വാർത്ത പ്രാധന്യം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാൽ ചുഴലിക്കാറ്റുകൾ എത്രത്തോളം ഭീകരമാണെന്നും അപകടകരമാണെന്നും വ്യക്തമാക്കുന്ന ഒരു വിഡിയോയാണിപ്പോൾ ന്യൂ ജേഴ്സിയിൽനിന്നു പുറത്തു വരുന്നത്.തന്റെ വീട് ചുഴലികാറ്റിൽപ്പെടുന്നതിന്റെ വീഡിയോ മാർക്ക് കൊബിലിൻസ്കി എന്ന വ്യക്തിയാണ് പകർത്തിയിരിക്കുന്നത്.

ദൃശ്യത്തിന്റെ ആരംഭത്തിൽ മനോഹരമായ വീടിന്റെ പുറംകാഴ്ചകളാണ്. എന്നാൽ സെക്കന്റുകൾക്കുള്ളിൽ ചുഴലിക്കാറ്റ് വീടിനെ അപ്പാടെ വന്നുമൂടുകയായിരുന്നു. കാറ്റ് സമീപത്തുനിന്നും മാറിയതോടെ മാർക്ക് പുറത്തെത്തി പരിശോധിച്ചപ്പോൾ വീടാകെ അലങ്കോലമായ നിലയിലായിരുന്നു. ജനലുകളുടെയും വാതിലുകളുടെയും ചില്ലുകൾ പൂർണമായും തകർന്നു.

ശക്തമായ കാറ്റിൽ വീടിന്റെ ചില ഭാഗങ്ങളും പൊളിഞ്ഞുവീണ നിലയിലായിരുന്നു. ഏതാനും നിമിഷങ്ങൾക്ക് മുൻപുവരെ ഏറെ മനോഹരമായി കാണപ്പെട്ട പ്രദേശമാകെ നാശമാക്കിയാണ് ചുഴലിക്കാറ്റ് കടന്നുപോയത്. വീടിന് കേടുപാട് പറ്റിയെങ്കിലും ചുഴലിക്കാറ്റിന്റെ വരവിനെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ആരുടെയും ജീവന് അപകടം സംഭവിച്ചിട്ടില്ല. എന്തായാലും മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുമാകയാണ്.ഫെയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം പത്ത് ലക്ഷത്തോളം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *