Special World

ന​ഗരത്തിലൂടെ സിംഹത്തിന്റെ രാജകീയ യാത്ര; ഭീതിയിൽ ജനം

കാട്ടിലെ രാജാവ് നാട്ടിലേക്ക് ഇറങ്ങിയാൽ എന്താകും അവസ്ഥ.അത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോയും ഫോട്ടോകളും ആണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ന​ഗരത്തിലൂടെ ഒരു കൂസലില്ലാതെ കറങ്ങി നടക്കുന്ന സിംഹമാണ് ചിത്രങ്ങളിൽ. സംഭവം നടക്കുന്നത് കംബോഡിയയിലാണ്. നഗരത്തിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയാണ് സിം​ഹത്തിന്റെ രാജകിയ യാത്ര.നിർഭയം തെരുവുകളിലൂടെ സഞ്ചരിക്കുന്ന സിംഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

പത്രപ്രവർത്തകനായ ആൻഡ്രൂ മാക്ഗ്രെഗർ മാർഷലാണ് സിംഹത്തിന്റെ രാജകിയ നടത്തത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. സമ്പന്നനായ ചൈനീസ് വ്യവസായി വീട്ടിൽ വളർത്തിയിരുന്ന സിംഹമായിരുന്നു ഇത്തരത്തിൽ നഗരത്തെ മുൾമുനയിലാക്കി യാത്ര നടത്തിയത്. ആരുടെയും മേൽനോട്ടമില്ലാതെയാണ് സിംഹത്തിന്റെ കറക്കം. എങ്ങനെയാണ് സിംഹം പുറത്തു ചാടിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

70 കിലോഗ്രാമോളം തൂക്കം വരുന്ന ഈ സിംഹത്തിന്റെ ടിക്ടോക് വീഡിയോകളിൽ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ അന്ന് സിംഹത്തെ വ്യവസായിയുടെ പക്കൽ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.എന്നാൽ പിന്നീട ഉന്നത തലത്തിൽ നിന്നുള്ള നിർദേശ പ്രകാരം സിംഹത്തെ വീണ്ടും ഉടമയ്ക്ക് കൈമാറുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *