Special World

സൂര്യനെ പോലും മറച്ച് കൊതുക് ‘ചുഴലിക്കാറ്റ്’; പുറത്തിറങ്ങാനാവാതെ ഭീതിയോടെ ജനങ്ങൾ, വീഡിയോ

കൊതുകുകൾ മനുഷ്യർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല. മലേറിയ, ചിക്കന്‍ഗുനിയ, ഡെങ്കി, വെസ്റ്റ് നൈല്‍ വൈറസ്, സിക്ക വൈറസ് തുടങ്ങി അനേകം രോഗങ്ങളുടെ വാഹകരാണ് കൊതുകുകള്‍. സിക വൈറസ് വ്യാപനത്തെ തുടർന്ന് നമ്മുടെ കേരളത്തിൽ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാൽ ഇപ്പോൾ റഷ്യയിൽ നിന്നൊരു വിചിത്ര വാർത്തയാണ് പുറത്തുവരുന്നത്.റഷ്യയിലെ അസ്റ്റ് കാംചാറ്റ്സ്ക് മേഖലയിലെ ജനങ്ങൾ കൊതുകു കാരണം പൊറുതി മുട്ടിയിരിക്കുന്നത്.വമ്പൻ ചുഴലിക്കാറ്റിന് സമാനമായ രീതിയിലാണ് കോടാനുകോടി കണക്കിന് കൊതുകുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമത്തിലുടനീളം വട്ടമിട്ടു പറന്നുയർന്നത്.ഇതിന്റെ ചിത്രങ്ങളും വീഡിയോകളായും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

പൊടിപടലങ്ങള്‍ക്കൊപ്പം കോടിക്കണക്കിന് കൊതുകുകള്‍ കൂട്ടമായി ഉയർന്ന പറന്നതോടെ പ്രദേശത്ത് സൂര്യപ്രകാശം പോലും കടന്നെത്താത്ത അവസ്ഥയുണ്ടായി. പ്രധാന നിരത്തുകളിലും കൊതുകു ടൊര്‍ണാഡോകള്‍ രൂപപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് റോഡിലൂടെ വാഹനം മുന്നോട്ടെടുക്കാന്‍ പോലുമാവാതെ യാത്രക്കാരും പ്രശ്‌നത്തിലായി.

ആദ്യം ഇത് ചുഴലികാറ്റുകള്‍ രൂപപ്പെടുകയാണെന്നാണ് ഗ്രാമവാസികളും കരുതിയത്. എന്നാല്‍ പിന്നീടാണ് ഇവ കൊതുകുകളുടെ കൂട്ടമാണെന്ന് മനസിലായത്. ഗ്രാമവാസികളില്‍ പലരും ഇതുമൂലം പുറത്തേക്കിറങ്ങാന്‍ പോലും ഭയപ്പെടുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊതുകുകള്‍ ഇണചേരുന്ന പ്രക്രിയയാണിത്. പെണ്‍ കൊതുകുകളുമായി ഇണചേരാന്‍ ആണ്‍ കൊതുകുകളാണ് ഇത്തരത്തില്‍ കൂട്ടമായി വട്ടമിട്ടു പറക്കുന്ന താണിതെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *