Special World

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുരുന്നിന്റെ നേർക്ക് പാഞ്ഞടുത്ത് കൂറ്റൻ രാജവെമ്പാല; ഞെട്ടിക്കുന്ന വീഡിയോ

വീടിന്റെ മുൻവശത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് നേർക്ക് പാഞ്ഞടുത്ത് ഭീമൻ രാജവെമ്പാല.ഇതിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.പാമ്പ് വേഗതയിൽ ഇഴഞ്ഞെത്തുന്നത് കണ്ട് മുത്തച്ഛൻ ഒച്ച വെച്ചതോടെ, കുട്ടിയെ എടുത്ത് വീടിന്റെ അകത്തേയ്ക്ക് ഓടി വാതിലടച്ച് അച്ഛൻ കുഞ്ഞിനെ രക്ഷിച്ചു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് വ്യാപകമായാണ് പ്രചരിക്കുന്നത്.

സംഭവം നടക്കുന്നത് വിയറ്റ്‌നാമിലാണ്. വീടിന്റെ മുൻവശത്ത് നിലത്തിരുന്ന് കളിക്കുകയാണ് കുട്ടി. ഈ സമയത്ത് പാമ്പ് കുട്ടിയുടെ നേർക്ക് അതിവേഗത്തിൽ ഇഴഞ്ഞ് വരുന്നത് കണ്ട് മുത്തച്ഛൻ ഒച്ചവെയ്ക്കുകയായിരുന്നു. മുത്തച്ഛന്റെ ബഹളം കേട്ട് ഓടിയെത്തിയ അച്ഛൻ കുട്ടിയെ എടുത്ത്
വീടിന് അകത്തേയ്ക്ക് കൊണ്ടുപോയി വാതിലടച്ചു.

ഈസമയത്ത് രണ്ട് മീറ്റർ നീളം വരുന്ന രാജവെമ്പാല അതിവേഗം പാഞ്ഞെടുക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. അടച്ച വാതിലിന്റെ ചുറ്റും നിന്ന ശേഷം പാമ്പ് പിന്മാറുന്നതും വിഡിയോയിൽ കാണാം. എന്തായാലും വീഡിയോ കാഴ്ച്ചക്കാരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *