Special World

കടലിന് നടുവില്‍ ‘തീ’ ഗോളം; വീഡിയോ കണ്ട് ഞെട്ടി ലോകം

കടലിൽ തീ പിടിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? ഇല്ലാ എന്ന് തന്നെ പറയാം.എന്നാലിപ്പോൾ അത്തരക്കാരെ ഞെട്ടിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മെക്​സികോയിലെ യുക്കാറ്റൻ ഉപദ്വീപിന്റെ പടിഞ്ഞാറ്​ സമുദ്ര നിരപ്പിൽ കഴിഞ്ഞ ദിവസമാണ് തീപടർന്നത്.

സമുദ്രത്തിന്​ അടിയിലെ പൈപ്പ്​ ലൈനിൽനിന്നുള്ള വാതക ചോർച്ചയാണ്​ തീപിടിത്തതിന്​ കാരണം. സമുദ്രത്തിന്​ ഉപരിതലത്തിൽ തീപടരുന്ന ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലാകുകയായിരുന്നു.സമുദ്രത്തിന്റെ ഉപരിതലത്തിൽ ലാവയോട്​ സമാനമായിരുന്നു തീ പടർന്നത്. അഞ്ചുമണി​ക്കൂറോളം തീപടർന്നു. തീ അണക്കുന്നതിനായി കപ്പലുകളും ഹെലികോപ്​റ്ററും ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം​.തുടർന്ന് മണിക്കൂറുകൾക്ക് ശേഷം​ തീ അണച്ചതായി പെമെക്​സ്​ ഒായിൽ കമ്പനി അറിയിച്ചു.എന്തായാലും ഇതിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *