World

കടലിനു നടുവിൽ കൂറ്റൻ സ്​ഫോടനം; വീഡിയോ

ഫ്ലോറിഡ തീരത്തുനിന്ന്​ 100 കിലോമീറ്റർ അകലെ നടന്ന സ്ഫോടനത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.യുദ്ധകപ്പലായ യു.എസ്​.എസ്​ ജെറാൾഡ്​ ആർ. ഫോഡിനു സമീപം നടത്തിയ സ്ഫോടനമാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.​ യുദ്ധ സാഹചര്യങ്ങളിൽ കപ്പൽ തകരുമോയെന്നറിയാനാണ് ഇത്തരത്തിൽ കൂറ്റൻ സ്​ഫോടനം നടത്തിയത്.

18,143 കിലോ സ്​ഫോടക വസ്​തുക്കൾ ഉപയോഗിച്ചായിരുന്നു സ്ഫോടനം.​ റിക്​ടർ സ്​കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിട്ടും യുദ്ധക്കപ്പലിന്​ കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സൈനികർക്കും മറ്റ് ഉദ്യോഗസ്ഥർക്കും മികച്ച സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷമാണ് സ്​ഫോടനം നടത്തിയതെന്ന് യു എസ് നേവി വ്യക്തമാക്കി.

ഇതിന് സമാനമായ രീതിയിൽ നേരത്തെയും യുദ്ധക്കപ്പലുകളിൽ യു.എസ്​ സേന പരിശോധന നടത്തിയിട്ടുണ്ട്. .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *