കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായി അമ്മമാർ ജീവന് വരെ കളയാന്‍ തയ്യാറാവുമെന്ന് തെളിയിക്കുന്ന നിരവധി വിഡിയോകളായും വാര്‍ത്തകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തന്റെ മുട്ടകൾ സംരക്ഷിക്കാനായി ചെങ്കണ്ണി തിത്തിരിപക്ഷി നടത്തുന്ന പോരാട്ടത്തിന്റെ വീഡിയോയാണ് ഇത്തരത്തിൽ വൈറലാകുന്നത്.സംഭവം നടക്കുന്നത് തായ്ലന്ഡിലെ കാംഫേങ് ഫെറ്റ് പ്രവിശ്യയിലാണ്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത് ബൂന്‍ലോയി സാങ്ഖോങ് എന്ന കര്‍ഷകനാണ്.
ബൂന്‍ലോയി സാങ്ഖോങ് നിലമൊരുക്കുന്നതിനിടയിലാണ് പക്ഷിയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ടത് ട്രാക്ടർ നിർത്തിയത്. നോക്കിയപ്പോൾ ട്രാക്ടറിന്റെ ടയറിനു മുന്നില്‍ ചിറകും വിരിച്ചുപിടിച്ച് നില്ക്കുന്ന പക്ഷിയെയാണ് കാണുന്നത്. പിന്നീട് ശ്രദ്ധിച്ച് നോക്കിയപ്പോൾ ആണ് മുട്ട കണ്ടത്. അപ്പോഴാണ് മനസ്സിലായത് മുട്ട സംരക്ഷിക്കാനായിരുന്നു പക്ഷിയുടെ പോരാട്ടമെന്ന്. തുടർന്ന് ബൂന്‍ലോയി സാങ്ഖോങ് ട്രാക്ടര്‍ പക്ഷിയെ തട്ടാതെ നീക്കിയെടുത്ത് തന്റെ ജോലികള്‍ തുടർന്നു. എന്തായാലും ഈ മാതൃസ്നേഹത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.