Special World

കൂറ്റൻ പാമ്പിനെ കൈ കൊണ്ട് പിടികൂടി യുവതി; ഞെട്ടിക്കുന്ന വീഡിയോ

പാമ്പുകളെ കാണുമ്പോള്‍ തന്നെ പേടിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. പാമ്പുകളെ അതി വിദഗ്ധമായി പിടികൂടുന്നതിന്റെ നിരവധി വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു യുവതി യാതൊരു സുരക്ഷാ മുന്‍കരുതലും സ്വീകരിക്കാതെ കൈ കൊണ്ട് പാമ്പിനെ പിടികൂടുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വീഡിയോ വിയറ്റ്‌നാമില്‍ നിന്നുള്ളതാണ്.ഭീമൻ പാമ്പിനെയാണ് യുവതി വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്. റോഡിന് അരുകിൽ നിന്നുമാണ് യുവതി പാമ്പിനെ പിടികൂടിയത്. യുവതി ഹെല്‍മറ്റും മാസ്‌കും ധരിച്ചിട്ടുണ്ട്. വീഡിയോ വൈറലായി മാറിയതോടെ യാതൊരു സുരക്ഷാ മുന്‍കരുതലും സ്വീകരിക്കാതെ കൈ കൊണ്ട് പാമ്പിനെ പിടികൂടുന്ന യുവതിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് നിരവധി പേർ രംഗത്ത് എത്തി. എന്നാൽ യുവതിയുടെ പ്രവർത്തിയെ വിമർശിക്കുന്നവരും കുറവല്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *