Special World

വളര്‍ത്തു നായകളെ ആക്രമിച്ചു; കരടിയെ മതിലില്‍ നിന്ന് തള്ളിയിട്ട് പെണ്‍കുട്ടി (വീഡിയോ)

നമ്മുടെ പൊന്നോമനകളായ വളർത്ത് മൃഗങ്ങളെ ആരെങ്കിലും ഉപദ്രവിച്ചാലോ അതിന് ശ്രമം നടത്തിയാലോ നമ്മൾക്ക് ഒരിക്കലും സഹിക്കാൻ കഴിയുകയില്ല. അത്തരത്തിൽ തന്റെ വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാൻ ശ്രമിച്ച ഭീമൻ കരടിയെ പിടിച്ച് തള്ളുന്ന ഒരു കൗമാരക്കാരിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

കലിഫോര്‍ണിയയിലെ ബ്രാഡ്ബറിയിലാണ് സംഭവം.കരടിയും രണ്ടു കുഞ്ഞുങ്ങളുമാണ് വീടിന്റെ പിന്നിലുള്ള മതിലിലേക്ക് ചാടിക്കയറിയത്. ഇവയെ കണ്ട് വളര്‍ത്തുനായകള്‍ കുരച്ചുകൊണ്ട് ഓടിയെത്തുകയായിരുന്നു.നായകളുടെ കുരകേട്ട് കുട്ടി കരടികൾ ഓടിയെങ്കിലും അമ്മക്കരടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.കൂട്ടത്തിലെ കുട്ടി നായയെ കരടി ആക്രമിക്കാൻ ശ്രമിച്ചതോടെ 17കാരി ഓടിയെത്തുകയായിരുന്നു.

ഓടിയെത്തിയ ഹെയ്ലി മറ്റൊന്നുമാലോചിക്കാതെ കരടിയെ മതിലില്‍ നിന്നും തള്ളി താഴേക്കിട്ടു. നിലതെറ്റി കരടി പിന്നോട്ടു വീണതും നായ്ക്കുട്ടികളെയും കയ്യിൽ വാരിയെടുത്ത് ഓടി രക്ഷപെടുകയായിരുന്നു. വീടിനു സമീപം സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുമാകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *