Special World

ചോക്ലേറ്റ് കൊണ്ടൊരു കടലാമ; വൈറലായി പാചക പരീക്ഷണ വീഡിയോ

സോഷ്യൽ മീഡിയയിലിപ്പോൾ പാചക പരീക്ഷണങ്ങളുടെ കാലമാണ്. കോവിഡും തുടർന്ന് ലോക്കഡോണും എത്തിയതോടെ പലരും ഇത്തരം പാചക പരീക്ഷണ വീഡിയോകൾ സോഷ്യൽ മീഡിയയിൽ താരമായി പങ്കുവെയ്ക്കുന്നുണ്ട്. ഇത്തരം വിഡിയോകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു പാചക പരീക്ഷണം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.അമോറി എന്ന ഷെഫാണ് തന്‍റെ പുത്തന്‍ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചോക്ലേറ്റ് ഉപയോഗിച്ച് ഒരു കടലാമയുടെ രൂപമാണ് ഷെഫ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തയ്യാറാക്കിയത് എങ്ങനെയാണെന്നും പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം കാണിക്കുന്നുണ്ട്. വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത് 554,929 ലൈക്കുകള്‍ ആണ് ലഭിച്ചത്. ഇതിന് മുൻപും ഇത്തരത്തിൽ ചോക്ലേറ്റ് കൊണ്ട് നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.അത്തരം വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Amaury Guichon (@amauryguichon)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *