Cinema World

പ്രൊഫസറോട് വിടപറഞ്ഞ് അല്‍വാരോ മോര്‍ട്ടെ; വൈറലായി വിടവാങ്ങൽ വീഡിയോ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ടെലിവിഷൻ സിരീസുകളിൽ ഒന്നാണ് ‘മണി ഹെയ്സ്റ്റ്’.സീരിസിലെ പ്രൊഫസറും കഥാപാത്രങ്ങളും ആരാധകർക്ക് അത്രമേൽ പ്രിയപെട്ടവരാണ്. സിരീസിൽ സെര്‍ജിയോ മര്‍ക്വീന എന്ന പ്രൊഫസറെ അവതരിപ്പിക്കുന്നത് അല്‍വരൊ മോര്‍ത്തെ എന്ന നടനാണ്. ഇപ്പോഴിതാ മണി ഹെയ്സ്റ്റിലെ തന്‍റെ അവസാന രംഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അല്‍വരൊ മോര്‍ത്തെ.ലഘു വീഡിയോയിൽ സെറ്റില്‍ നിന്നും തന്‍റെ കാറോടിച്ച് പോകുന്ന മോര്‍ത്തെ ഒന്നും പറയുന്നില്ല. മറിച്ച് കാറിന്‍റെ വിന്‍ഡോ ഗ്ലാസിലൂടെ സെറ്റിലേക്ക് നോക്കുന്നതും തിരിഞ്ഞ് പ്രേക്ഷകരെ നോക്കി പുഞ്ചിരിക്കുകയുമാണ് വീഡിയോയുടെ ഉള്ളടക്കം.വിഡിയോയ്ക്ക് ഒപ്പം എല്ലാവര്‍ക്കും നന്ദി അറിയിച്ചുള്ള വിടവാങ്ങൽ കുറിപ്പും അദ്ദേഹം പങ്കുവച്ചു.

“മണി ഹെയ്സ്റ്റിന്റെ സെറ്റിനോട് അവസാനമായി വിട ചൊല്ലുമ്പോള്‍ വാക്കുകള്‍ അനാവശ്യമാണ്. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട്. ആരാധകരോട് (വിശേഷിച്ചും ഏറ്റവും ആദ്യം ഉണ്ടായിരുന്നവരോട്), വാന്‍കൂവര്‍ മീഡിയ പ്രൊഡക്ഷന്‍സിനോടും നെറ്റ്ഫ്ളിക്സിനോടും പിന്നെ നിങ്ങളോടും, പ്രിയപ്പെട്ട പ്രൊഫസര്‍. നിങ്ങളോടൊപ്പമുള്ള ആ നല്ല നിമിഷങ്ങള്‍ ഞാന്‍ മിസ് ചെയ്യും, നന്ദി- മോർത്തെ പറഞ്ഞു.

 

View this post on Instagram

 

A post shared by Álvaro Morte (@alvaromorte)

പ്രൊഫസർക്ക് വിടചൊല്ലിക്കൊണ്ട് നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയത്. വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഇതിനോടകം നാല് സീസണുകൾ പൂർത്തിയായ സിരീസിന്റെ അഞ്ചാമത്തെയും അവസാനത്തേയും സീസൺ അണിയറയിൽ ഒരുങ്ങുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *