Special World

ഒരു പെൺപാമ്പിനായി എത്തുന്നത് അൻപതിലേറെ ആൺപാമ്പുകൾ; അവസാനം അകാലചരമം, ഇത് ഗാർട്ടർ പാമ്പുകളുടെ വിധി

പതിനായിരക്കണക്കിന് പാമ്പുകൾക്ക് ഇടയിൽ കൂളായി നടക്കാനും അടുത്തിരിക്കാനും കയ്യിൽ കോരിയെടുക്കാനും സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? അങ്ങനെ ചെയ്യുമ്പോൾ അവ നമ്മളെ ആക്രമിക്കില്ലെന്ന് പറയുക കൂടി ചെയ്താൽ പിന്നെ ഒട്ടും വിശ്വാസം വരില്ലല്ലേ..എങ്കിൽ അങ്ങനെ ഒരു കൂട്ടം പാമ്പുകൾ ഉണ്ട് .പ്രപഞ്ചത്തിലെ മറ്റൊരു അത്ഭുതം. സംഭവം നടക്കുന്നത് കാനഡയിലെ മനിറ്റോബയിലുള്ള നാർസിസ് സ്നേക്ക് ഡെൻസിലാണ്. അരലക്ഷത്തിൽ അതികം പാമ്പുകൾ കുന്നുകൂടി കിടക്കുന്ന പോലെയാണ് ഇവിടുത്തെ കാഴ്ച.ഏപ്രിൽ അവസാനം മുതൽ സെപ്റ്റംബർ വരെയാണ് ഇവിടെ ഈ പ്രതിഭാസം നടക്കുന്നത്.

ഇത്ര അതികം പാമ്പുകൾക്കിടയിൽ നിന്നാലും അവ ആക്രമിക്കാത്തത് എന്താണെന്ന് ചിന്തയുണ്ടാകാം. അതിന് അവയ്ക്ക് സമയം ഇല്ല എന്നതാണു സത്യം. മാത്രവുമല്ല കടിച്ചാലും മനുഷ്യനെ കൊല്ലാവുന്നത്ര വിഷവുമില്ല. ഇവ ഇണചേരുന്നതിനാണ് ഇത്തരത്തിൽ ഒത്തു ചേരുന്നത്.

വസന്തകാലത്തിന്റെ ആരംഭത്തിലാണ് ഈ ഒത്തുചേരൽ നടക്കുന്നത്.കാനഡയിലെ കനത്ത മഞ്ഞുപെയ്യുന്ന സമയത്ത് ഗാർട്ടർ പാമ്പുകൾ ഭൂമിക്കടിയിലെ പാറക്കെട്ടുകൾക്കിടയിലുള്ള മാളങ്ങളിൽ ആയിരിക്കും താമസം. ഇണചേരാനുള്ള മുൻകരുതലെന്ന നിലയിൽ മഞ്ഞുകാലത്തെ വിശ്രമജീവിതത്തിനിടെ ആൺ പാമ്പുകൾ ഭക്ഷണം കഴിക്കാറില്ല. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ ആകാം ആൺ പാമ്പുകൾ ഓരോന്നായി സൂര്യപ്രകാശത്തിലേക്ക് തലനീട്ടും. അവയങ്ങനെ ഇണ ചേരാനായി പരതി നടക്കുമ്പോഴായിരിക്കും പെൺപാമ്പുകളുടെ വരവ്. ആൺ പാമ്പുകളെക്കാൾ വലുപ്പം കൂടുതലാണ് പെൺ ഗാർട്ടറുകൾക്ക്. ഇവ ഒരു തരം ഫിറോമോൺ പുറപ്പെടുവിക്കുന്നതോടെയാണ് ഇണചേരാനായി ആൺപാമ്പുകൾ അടുക്കുന്നത്. ഒരു പെൺപാമ്പിനടുത്തെത്തുക അൻപതിലേറെ ആൺപാമ്പുകളാണ്. അതിനാൽത്തന്നെ അവ ഒന്നിനു മേൽ മറ്റൊന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും.

ഇവിടെ നടക്കുന്നത് കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിയമം. ഇത്തരത്തിൽ ഉരുണ്ടുനടക്കുന്ന പാമ്പുകൂട്ടങ്ങൾക്ക് മേറ്റിങ് ബോൾസ് എന്നാണ് വിളിപ്പേര്.ഇത്തരത്തിൽ കയ്യൂക്കിന്റെ ബലത്തിൽ നടക്കുന്ന ഇണചേരുന്നതിനിടെ ശരാശരി 300 ആൺപാമ്പെങ്കിലും ശ്വാസംമുട്ടി മരിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇണചേരൽ കൃത്യമാകുന്നതിന് മഞ്ഞുകാലത്ത് ഭക്ഷണം കഴിക്കാത്തതിനാൽ അവ ഈ അധ്വാനത്തിനിടയിൽ വളരെ പെട്ടെന്നു തന്നെ നശിച്ചുപോകും. അതിനാൽത്തന്നെ ചെറിയ പാമ്പുകൾക്ക് ഇണചേരലിനൊടുവിൽ ദാരുണാന്ത്യമാണ് വിധി.

ഇത്തരത്തിൽ ഇണചേരുന്നതിൽ 80 ശതമാനം വരുന്ന ഗാർട്ടർ പാമ്പുകളും അടുത്ത മഞ്ഞുകാലം കാണില്ല എന്നും ഗവേഷകർ പറയുന്നു.അതിനാൽത്തന്നെ ഇണചേരൽ കാലം ഗാർട്ടർ പാമ്പുകളുടെ ജീവനെടുക്കൽ കാലമാണെന്നു കൂടിയാണ് അറിയപ്പെടുന്നത്. ഇണചേർന്നു കഴിഞ്ഞാൽ ബീജം വർഷങ്ങളോളം സൂക്ഷിക്കാൻ ഗാർട്ടർ പെൺപാമ്പുകൾക്ക് കഴിയും. മുട്ടയിടാതെ ഇവ പ്രസവിക്കുകയാണ് ഇവയുടെ പതിവ്.ഇവ ഒറ്റ പ്രസവത്തിൽത്തന്നെ അൻപതോളം കുഞ്ഞുങ്ങൾക്ക് ജന്മം നൽകും. ടൂറിസം മേഖലയിൽ വരുമാനമുണ്ടാക്കി തരുന്നതിനാൽ ഗാർട്ടർ പാമ്പുകളുടെ ഇണചേരലിന് കനേഡിയൻ സർക്കാർ നല്ലവണ്ണം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *