Special World

വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോകുന്ന കാര്‍; വീഡിയോ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, വൈറൽ

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്കത്താൽ ദുരിതം അനുഭവിക്കുകയാണ്.കഴിഞ്ഞ അഴിച്ച മുതൽ ആരംഭിച്ച കനത്തമഴയില്‍ നിരവധി താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. കഴിഞ്ഞദിവസം വെള്ള പാച്ചിലിൽ വീട് ഒലിച്ച് പോകുന്നതിന്റേത് അടക്കമുള്ള ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോകുന്ന കാറിന്റെ വിഡിയോയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. ട്രാന്‍സ്‌പോര്‍ട്ട് ആന്റ് മെയ്ന്‍ റോഡ്‌സ് ക്യൂന്‍സ്‌ലന്‍ഡ് പങ്കുവെച്ച വീഡിയോയാണ് പ്രധാനമന്ത്രി റീട്വിറ്റ് ചെയ്തത്.റോഡിലൂടെ സഞ്ചരിച്ചിരുന്ന കാര്‍ വെള്ളപാച്ചിലിന്റെ ശക്തിയിൽ പെട്ട് ഒലിച്ചുപോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കാര്‍ ഒഴുകിപോകുന്നതിന് മുന്‍പ് ഡ്രൈവര്‍ രക്ഷപ്പെട്ടതിന് നന്ദി പറഞ്ഞ് കൊണ്ട് ഒരു കുറിപ്പ് സഹിതമാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.ഈ വീഡിയോ ജനങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് പ്രധാനമന്ത്രി റീട്വിറ്റ് ചെയ്തത്. വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ പുറത്തിറങ്ങരുത് എന്ന ജാഗ്രതാനിര്‍ദേശത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ വീഡിയോയെന്നും കുറിപ്പില്‍ പ്രധാനമന്ത്രി കുറിക്കുന്നു.എന്തായാലും വീഡിയോ സൈബർലോകത്ത് ചർച്ചയാവുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *