വെള്ളപ്പൊക്കാം രൂക്ഷമായതോടെ ദുരിതത്തിലായ ഓസ്ട്രേലിയക്കാരുടെ ഉറക്കം കെടുത്തി എലികൾ. വെള്ളപ്പൊക്കം രൂക്ഷമായി നേരിട്ട മേഖലകളിലാണ് എലികൾ പൊടുന്നനെ പെരുകിയത്.പ്രദേശത്തെ തെരുവുകളിലെ റോഡുകളിലും വീടുകളിലും കൃഷിയിടങ്ങളുമെല്ലാം എലികൾ പാഞ്ഞുനടക്കുകയാണ്.
കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഇവിടങ്ങളിലെ ജനങ്ങൾക്ക് ഇതുമൂലം ഉണ്ടായിരിക്കുന്നത് കനത്ത നഷ്ടമാണ്. വിളവെടുപ്പ് കാലം കഴിഞഞ്ഞതിനാൽ ഗോഡൗണുകളിലും സംഭരണകേന്ദ്രങ്ങളിലും സൂക്ഷിച്ചിരുന്ന ധാന്യശേഖരത്തിന്റെ നല്ലൊരു പങ്കും എലി കൂട്ടങ്ങൾ നശിപ്പിച്ചു.എലികളുടെ സ്വൈര്യവിഹാരം പ്രദേശത്തെ ടൂറിസം മേഖലയും അവതാളത്തിലാക്കി. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഇവയുടെ ശല്യം വർധിച്ചതിനാൽ എല്ലാം അടച്ചിട്ടിരിക്കുകയാണ്.
ജിൽഗാൻഡ്ര മേഖലയിൽ ഒരു ചെറുപട്ടണത്തിലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഒരു രാത്രി കൊണ്ട് 600 എലികളെ പിടിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.കൂടാതെ ഈ എലികൾ ആളുകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്നുമുണ്ട്. കിടക്കുന്ന മെത്തയിൽ വരെ എലികളുടെ ശല്യം തുടങ്ങിയതോടെ പ്രദേശത്തെ ജനജീവിതം താളം തെറ്റി.എലികളെ നശിപ്പിക്കാനും
ജനജീവിതം സാധാരണസ്ഥിതിയിലാക്കാനുമുള്ള തീവ്ര പരിശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം .
Mouse plague in Coonamble, video from the 6th Feb uploaded by Alice McGuire pic.twitter.com/yWTZOngIB9
— Asher Wolf (@Asher_Wolf) February 10, 2021