Special World

മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഡ്രൈവർക്കെതിരെ അധിക്ഷേപം;സ്ത്രീകൾക്കെതിരെ നടപടിയുമായി യൂബര്‍

മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട യൂബര്‍ ഡ്രൈവറോട് അസഭ്യ വർഷം നടത്തുന്ന യുവതികളുടെ വീഡിയോ വൈറലാകുന്നു.അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. കോവിഡ് മാനദണ്ഡത്തിന്റെ ഭാഗമായി യാത്രക്കാർ മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കിയിരുന്നു .എന്നാൽ അത് പാലിക്കാൻ വിസമ്മതിച്ച യുവതികളെ കൊണ്ടുപോകാൻ ഡ്രൈവർ കൂട്ടാക്കിയില്ല.ഇതോടെ പ്രകോപിതയായ യുവതികൾ ഡ്രൈവറോട് അസഭ്യം പറയുകയും മുഖത്തേക്ക് ചുമയ്ക്കുകയും ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേപ്പാള്‍ സ്വദേശിയായ സുഭാകര്‍ എന്ന യൂബര്‍ ഡ്രൈവർക്കാണ് ഇത്തരം ഒരു ദുരനുഭവം നേരിടേണ്ടി വന്നത് . സംഭവം പുറത്തറിഞ്ഞതോടെ യുവതിക്കെതിരെ നടപടിയെടുത്ത് യൂബര്‍ രംഗത്തെത്തി.യുവതിയെ യൂബറിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ്.കാറിനുള്ളിൽ യുവതികൾ പെപ്പർസ്പ്രൈ കൂടി തളിച്ചതായി പിന്നീടുള്ള അനേഷണത്തിൽ തെളിഞ്ഞു.ഇതോടെ ഡ്രൈവറിന് വാഹനം വൃത്തിയാക്കാനുള്ള തുക യൂബര്‍ നല്‍കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *