World

‘തങ്ങൾക്ക് 105 കുട്ടികൾ വേണം’;23 വയസ്സിനിടെ 11 കുട്ടികളുടെ അമ്മയായി ക്രിസ്റ്റീന

കുട്ടികൾ വേണം എന്നുള്ളത് എല്ലാ ദമ്പതിമാരുടെയും ആഗ്രഹമാണ്.എന്നാൽ ഇരുപത്തിമൂന്നാമത്തെ വയസിൽ പതിനൊന്ന് കുട്ടികളുടെ അമ്മയായിരിക്കുകയാണ് റഷ്യകാരിയായ ഓസ്തുർക് എന്ന യുവതി.സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മക്കളുടെ ഓരോ വിശേഷങ്ങളും പങ്കുവെക്കുന്ന ക്രിസ്റ്റീന പങ്കുവെച്ച ഒരു ആ​ഗ്രഹമാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പതിനൊന്ന് മക്കൾ ഉള്ളത് ഏറെ സന്തോഷവതിയാണെന്നും 105 കുട്ടികൾ വേണമെന്നാണ് തൻറേയും ഭർത്താവിൻറെയും ആഗ്രഹമെന്നും യുവതി വ്യക്തമാക്കി.

റഷ്യയിലെ സമ്പന്ന കുടുംബത്തിലെ അം​ഗങ്ങളാണ് ക്രിസ്റ്റീന ഓസ്തുർകും ഭർത്താവ് ഗാലിപ്പ് ഓസ്തുർകും. ഹോട്ടൽ ബിസിനസ് നടത്തുകയാണ് ഭർത്താവ് ഗാലിപ്പ്. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് ക്രിസ്റ്റീനയും ഗാലിപ്പും തമ്മിൽ ആദ്യമായി കണ്ടത്.ജോർജിയയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു.

പതിനൊന്ന് കുട്ടികളിൽ ആദ്യ കുഞ്ഞിന് മാത്രമാണ് ക്രിസ്റ്റീന ജന്മം നൽകിയത്.മൂത്ത മകൾ വികിക്ക് ആറ് വർഷം മുമ്പാണ് ക്രിസ്റ്റീന ജന്മം നൽകിയത്. ഇതിന് ശേഷമാണ് പത്ത് മക്കൾ വാടക ഗർഭപാത്രത്തിലൂടെ ഇവരുടെ ജീവിതത്തിലേക്കെത്തിയത്. ഒലീവിയ ആണ് കൂട്ടത്തിലെ ഏറ്റവും കുഞ്ഞൻ അതിഥി. കഴിഞ്ഞ മാസമാണ് ഒലീവിയ ജനിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *