World

ബോംബാക്രമണത്തിന് ഗൂഢാലോചന;ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് 20 വര്‍ഷം ശിക്ഷ വിധിച്ച് ബെല്‍ജിയം

ബ്രസ്സല്‍സ്: പാരീസില്‍ ബോംബാക്രമണത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് ബെല്‍ജിയം കോടതി.20 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കാൻ കോടതി വിധിച്ചത്.

വിയന്ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അസദൊല്ല അസ്സദിയെയാണ് കോടതി തടവിന് ശിക്ഷയ്ക്ക് വിധിച്ചത്.നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്റെ റാലിയില്‍ 2018 ജൂണിൽ ബോംബാക്രമണത്തിന് പദ്ധതിയിട്ടതാണ് കേസ്. ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം പൊലീസ് ഇടപെടലില്‍ ബോംബാക്രമണ പദ്ധതി നിര്‍വീര്യമാക്കിയിരുന്നു.

ബോംബാക്രമണത്തിനായി ഭീകരര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയത് അസ്സദിയാണെന്നാണ് പ്രൊസിക്യൂഷന്‍ വാദം.ജര്‍മ്മനിയില്‍ നിന്നാണ് ഇയാള്‍ പിടികൂടിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *