World

ട്രംപിനെ തിരുത്തി ബൈഡൻ;അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം,രാജ്യത്ത് മാസ്ക് നിർബന്ധമാക്കി;ഒപ്പിട്ടത് 17 ഉത്തരവുകളില്‍

വാഷിംഗ്ടൺ: അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വിവാദ ഉത്തരവുകളിൽ തിരുത്തൽ വരുത്തി ജോ ബൈഡൻ. പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും പങ്കാളിയാവാൻ തീരുമാനിച്ചത് അടക്കം നിരവധി സുപ്രധാന ഉത്തരവുകളിൽ ജോ ബൈഡൻ ഒപ്പുവെച്ചു. ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളാണ് പുറത്തുവന്നത്.

കൊറോണ മഹാമാരി നിയന്ത്രണവിധേയമാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ അടിയന്തര നടപടികൾ ബൈഡൻ സ്വീകരിച്ചത്.രാജ്യത്ത് പൊതുസ്ഥാപനങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി. വാക്‌സീൻ വിതരണ ഏകോപനച്ചുമതലയുൾപ്പെടെ കോവിഡിനെതിരെ കർമസേന രൂപീകരിക്കുന്നതാണ് മുൻഗണനയിലുള്ളത്.

ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും സഹായവും പുനഃസ്ഥാപിക്കുന്നതിനും പാരിസ് കാലാവസ്ഥാ ഉടമ്പടിയിലേക്കു തിരികെ പ്രവേശിക്കുന്നത്തിനുമായി ബന്ധപ്പെട്ട ഉത്തരവുകളിലും ഒപ്പിട്ടു. മുസ്ലിം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങൾ അടക്കം 13 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. 2017ൽ മുൻ പ്രസിഡന്റ് ട്രംപാണ് വിവാദ ഉത്തരവിറക്കിയത്. യുഎസ് മെക്‌സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുള്ള മതിൽനിർമാണത്തിന്റെ ഫണ്ട് മരവിപ്പിക്കൽ, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്നു വിലയിരുത്തപ്പെടുന്ന കീസ്റ്റോൺ എക്‌സ്എൽ പൈപ്പ്ലൈൻ പദ്ധതി റദ്ദാക്കൽ എന്നിവയാണ് മറ്റ് പ്രധാന ഉത്തരവുകൾ.

തൊഴിലിടത്ത് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, വംശീയാടിസ്ഥാനത്തിൽ സമത്വം ഉറപ്പാക്കുക, കോൺഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെൻസസിൽ പൗരത്വമില്ലാത്തവരെയും ഉൾപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളും ബൈഡന്റെ ഒന്നാം ദിനത്തിന്റെ ഭാഗമായി. രേഖകളില്ലാതെ രാജ്യത്ത് കുടിയേറിയവർക്കുള്ള സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *