World

‘അവിടെ ഇന്ത്യന്‍ പതാകയ്ക്ക് എന്തു കാര്യം’;അമേരിക്കയിൽ ട്രംപ് അനുകൂലികളുടെ പ്രകടനത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

വാഷിങ്ടണ്‍:അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനിടെ പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ പതാകയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അമേരിക്കയിൽ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രകടനത്തില്‍ ഇന്ത്യയുടെ പതാകയ്ക്ക് എന്താണ് കാര്യമെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്.

കാപിറ്റോളിനു മുന്നിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പതാകകള്‍ക്കിടയിലാണ് ഭാരതത്തിന്റെ പതാക പാറി പറക്കുന്നതിന്റെ വീഡിയോയാണ്
ഉള്ളത്. നേരത്തെ ചേരിചേരാ നയത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ പതാക പാറിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് യുഎസിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വരെ എത്തിയെന്ന് നെറ്റിസണ്‍സ് പറയുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *