World

കൊറോണ വെെറസിന്റെ പുതിയ വകഭേദം കൂടുതൽ അപകടകാരി;56 ശതമാനം അധിക വ്യാപന ശേഷി,മുന്നറിയിപ്പ്

‘ലണ്ടൻ: ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് പഠന റിപ്പോർട്ട് പുറത്ത്. കോവിഡിന്റെ പുതിയ വകഭേദം കൂടുതൽ പേരെ രോഗബാധിതരാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പഴയതിനേക്കാൾ വൈറസിന്റെ വ്യാപന നിരക്ക് 56 ശതമാനം അധികമാണെന്നും കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടാനും മരണ നിരക്ക് വർധിക്കാനും സാധ്യതയുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ സെന്റർ ഫോർ മാത്തമാറ്റിക്കൽ മോഡലിങ് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്.

കോവിഡിന്റെ പുതിയ വക ഭേദത്തിന് കൂടുതൽ ഗുരുതരാവസ്ഥ സൃഷ്ടിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ തെളിവ് നൽകാൻ പഠനത്തിന് കഴിഞ്ഞിട്ടില്ല. പുതിയ വൈറസ് വകഭേദത്തിന് 70 ശതമാനത്തോളം അധികം വ്യാപന ശേഷിയുണ്ടെന്നായിരുന്നു നേരത്തെയുള്ള നിഗമനം.

ലണ്ടൻ അടക്കമുള്ള നഗരങ്ങളിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തിയാൽ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കുമെന്ന്
ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *