World

ക്രിസ്മസ് ആഘോഷത്തിനിടെ വൈദ്യുതി ലൈനില്‍ കുടുങ്ങി സാന്താക്ലോസ്;വീഡിയോ വൈറൽ

ന്യൂയോർക്ക്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാരാഗ്ലൈഡിങ് നടത്തിയ സാന്താക്ലോസിന് കിട്ടിയത് എട്ടിന്റെ പണി.സാന്താക്ലോസ് അബദ്ധത്തിൽ വൈദ്യുതി ലൈനിൽ കുടുങ്ങി.കഴിഞ്ഞ ദിവസം കാലിഫോർണിയയിലാണ് സംഭവം നടന്നത്.ക്രിസ്മസ് ആഘോഷം പങ്കുവെച്ച് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെയാണ് സാന്താക്ലോസ് വൈദ്യുതിലൈനിൽ അകപ്പെട്ടത്. മറ്റ് അപകടങ്ങൾ ഒന്നും സംഭവിക്കുന്നതിന് മുൻപ് സാന്താക്ലോസിനെ രക്ഷപ്പെടുത്തി.

താഴ്ന്ന് പറക്കുന്നതിനിടെയാണ് വൈദ്യുതിലൈനിൽ അകപ്പെട്ടത്. ഉടൻ തന്നെ അഗ്നിരക്ഷാ സേനാ പ്രവർത്തകർ എത്തി രെക്ഷപെടുത്തുകയായിരുന്നു. സാന്താക്ലോസിന് പരിക്കുകൾ ഒന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *