Special World

കൂറ്റൻ പാറ ഇടിഞ്ഞ് ബോട്ടുകൾക്ക് മുകളിലേക്ക്, ഏഴ് വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം; വീഡിയോ

വിനോദസഞ്ചാര കേന്ദ്രത്തിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റന്‍ പാറ ബോട്ടുകള്‍ക്ക് മുകളിലേക്ക് പൊട്ടിവീണ് അപകടം.തെക്കുകിഴക്കന്‍ ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ 7 പേര്‍ക്ക് ജീവൻ നഷ്ടമായി.കൂടതെ 32 പേര്‍ക്ക് പരിക്കുപറ്റുകയും നിരവധി കണാതാകുകയും ചെയ്തിട്ടുണ്ട്.അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മിനാസ് ഗെറൈസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലാണ് സംഭവം.

ബോട്ടുകൾക്ക് മുകളിലേക്ക് കൂറ്റൻ പാറയുടെ ഒരു​ ഭാഗം അടർന്നുവീഴുന്നതായി പുറത്തുവന്ന വിഡിയോയിൽ കാണാം. ബോട്ടുകളിൽ നിറയെ വിനോദ സഞ്ചാരികളുമുണ്ടായിരുന്നു. രണ്ട് ബോട്ടുകളാണ് പൂർണമായും തകർന്നത്.രണ്ടാഴ്ചയോളം കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ബോട്ടിംഗ് നിരോധിച്ചിരുന്നു. പിന്നീടാണ് തുറന്നത് അപ്പോഴാണ് അപകടം.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ് എന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടം ഉണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *