Kerala

തലസ്ഥാനത്ത് കുഴല്‍പ്പണ വേട്ട;20 ലക്ഷം രൂപ പിടിച്ചെടുത്തു,ഒരാള്‍ അറസ്റ്റില്‍

സംസ്ഥാന തലസ്ഥാനത്ത് നിന്നും കുഴൽപണവും സ്വർണാഭരണങ്ങളും പിടികൂടി.നെയ്യാറ്റികര അമരവിള ചെക്പോസ്റ്റിൽ ഇരുപത് ലക്ഷം രൂപയുടെ കുഴൽപണവും സ്വർണാഭരണങ്ങളും പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താനായി കൊണ്ടുവന്ന പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്തു. അമരവിള ചെക്പോസ്റ്റിൽ വൈകിട്ടോടെ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപണം പിടികൂടിയത്. നാഗർകോവിൽ നിന്ന് കെഎസ്ആർടിസി ബസിൽ കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ചാലക്കുടി ആളൂർ സ്വദേശി രാജീവിന്റെ കയ്യിൽ നിന്നാണ് പണവും രേഖകളില്ലാത്ത സ്വർണാഭരണങ്ങളും കണ്ടെത്തിയത്.ബാഗിന്റെ രഹസ്യ അറയിൽ പണവും […]