Sports

ഒളിംപിക്‌സ് പുരുഷ ഹോക്കി; ജര്‍മനിയെ പരാജയപ്പെടുത്തി ഇന്ത്യക്ക് ചരിത്ര വെങ്കലം

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെ പരാജയപ്പെടുത്തി ഇന്ത്യക്ക് ചരിത്ര വെങ്കലം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. അധികം വൈകാതെ വില്ലെന്‍ ജര്‍മനിക്കായി അടുത്ത ഗോൾ നേടി. തുടർന്ന് ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്‍റെ വ്യക്തമായ ആധിപത്യം നേടി. എന്നാല്‍ ഇരട്ട ഗോളുമായി നീലപ്പട തിരിച്ചടിച്ചു.

റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ അതിശക്തമായ പ്രകടനം തുടര്‍ന്നതോടെ ഗോള്‍മഴയായി. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ 5-3ന്‍റെ ലീഡ് കയ്യടക്കി. അവസാന ക്വാര്‍ട്ടറില്‍ ഗോള്‍ മടക്കി ജര്‍മനി ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചെങ്കിലും ശ്രീജേഷ് കീഴടങ്ങിയില്ല. നീലപ്പട ചരിത്ര വിജയം സ്വന്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *