Sports

ടോക്കിയോ ഒളിംപിക്‌സ്; ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അനായാസ ജയവുമായി പി.വി സിന്ധു

ടോക്കിയോ: റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ ജേതാവായ പി.വി. സിന്ധുവിന് വിജയത്തുടക്കം.ടോക്കിയോ ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ ഉണ്ടായ നിരാശയില്‍ നിന്ന് ഇന്ത്യക്ക് അല്‍പ്പം ആശ്വാസം നൽകുന്നതാണ് ഈ വിജയം. വനിതകളുടെ ബാഡ്മിന്റണ്‍ വിഭാഗത്തിലാണ് ഈ മിന്നും വിജയം ഇസ്രായേലിന്റെ പൊലികാര്‍പോവയെയാണ് പി വി സിന്ധു തോല്‍പ്പിച്ചത്.

ആദ്യ റൗണ്ടില്‍ 21-7, 21-10 എന്ന സ്‌കോറിനാണ് പൊലികാര്‍പോവയെ പി വി സിന്ധു തോല്‍പ്പിച്ചത്. നേരത്തെ ഒളിമ്പിക്സിന്റെ മൂന്നാം ദിവസത്തില്‍ ഷൂട്ടിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്തായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇരുവര്‍ക്കും ഫൈനലില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല.മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി. മനു ഭാക്കര്‍ രണ്ടിനത്തില്‍ കൂടി മത്സരിക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *