Sports

ഒളിമ്പിക്സ് ഹോക്കി; പുരുഷന്മാർക്ക് വിജയ തുടക്കം, വനിതാ ടീമിന് തോൽവി

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വിജയത്തോടെ തുടക്കം. ഇന്ത്യ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. മിന്നും സേവുകളുമായി മലയാളി ഗോളി പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷകനായത്. ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോള്‍ നേടി. രുപീന്ദര്‍ പാല്‍ സിംഗാണ് മറ്റൊരു സ്‌കോറര്‍.

എന്നാൽ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ പുരുഷ ടീമിന്റെ വഴിയെ വിജയത്തോടെ തുടങ്ങാന്‍ വനിതകള്‍ക്കായില്ല. ആദ്യ പൂള്‍ മല്‍സരത്തില്‍ ഇന്ത്യക്കു വന്‍ പരാജയം നേരിട്ടു. ലോക ഒന്നാം നമ്ബര്‍ ടീമായ നെതര്‍ലാന്‍ഡ്‌സിനോടു 1-5ന്റെ കനത്ത പരാജയമാണ് റാണി രാംപാല്‍ നയിച്ച ഇന്ത്യക്കു നേരിട്ടത്.

രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഡച്ച്‌ ടീമിനെ 1-1നു പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ അടുത്ത രണ്ടു ക്വാര്‍ട്ടറുകളില്‍ ഓറഞ്ചു പട ഇന്ത്യക്കു മേല്‍ കത്തിക്കയറി. നാലു ഗോളുകള്‍ കൂടി ഇന്ത്യന്‍ പോസ്റ്റിലെത്തിച്ച്‌ നെതര്‍ലാന്‍ഡ്‌സ് ജയം കൊയ്യുകയായിരുന്നു

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *