ടോക്യോ: ഇന്ത്യയുടെ ഏറ്റവും പരിചയസമ്പത്തുള്ള താരം വികാസ് കൃഷന് ടോക്യോ ഒളിംപിക്സിലെ 69 കിലോ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ പുറത്ത്. ജപ്പാന്റെ മെന്‍സ ഒകാസവയോട് തോൽവി സമ്മതിച്ചാണ് വികാസ് പുറത്തായത്.
തന്റെ മൂന്നാം ഒളിംപിക്സിന് എത്തിയ വികാസ് ഇക്കുറി മെഡല്‍ ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷ മുന്പില് വെച്ചെങ്കിലും നിരാശപ്പെടുത്തി. 5-0 മാര്‍ജിനിലാണ് വികാസിന്റെ തോല്‍വി. ഓപ്പണിങ് റൗണ്ട് മുതല്‍ ബാക്ക്വൂട്ടിലായിരുന്നു വികാസ്.
വിജീന്ദര്‍ സിങ്ങിന് ശേഷം ഒളിംപിക്സിലേക്ക് മൂന്ന് വട്ടം യോഗ്യത നേടുന്ന താരമായിരുന്നു വികാസ്. നിന്റെ മൂല്യം കല്‍പ്പിക്കുന്നത് റാങ്ക് ലിസ്റ്റ് അല്ല. എല്ലായ്പ്പോഴും നിന്നെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, ടോക്യോ ഒളിംപിക്സില്‍ പുറത്തായതിന് ശേഷം വികാസ് കൃഷനോട് അഭിനവ് ബിന്ദ്ര പറയുന്നത് ഇങ്ങനെ…