കോപ്പ അമേരിക്ക കിരീടം ആർജന്റീന നേടിയതോടെ ലോകമെമ്പാടുമുള്ള മെസി ആരാധകർ വലിയ ആവേശത്തിലാണ്.കോപ്പയിലെ ചരിത്ര നേട്ടത്തിന് ശേഷം മെസി ഇപ്പോൾ അമേരിക്കയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ മിയാമിയിലെ റസ്റ്റോറന്റിൽ മെസി എത്തിയെന്നറിഞ്ഞ് ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയ തിന്റെ വീഡിയോയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
എന്നാൽ ആരാധക കൂട്ടം തിങ്ങി നിറഞ്ഞതോടെ ബോഡി ഗാർഡുകൾക്ക് കിട്ടിയത് എട്ടിന്റെ പണി.ഒരു സെൽഫി എന്ന ആവശ്യവുമായി മെസിക്ക് നേരെ ആരാധകർ എത്തിയപ്പോൾ എസ്കേപ്പ് അടിക്കുക മാത്രമായിരുന്നു മെസിയുടെ മുന്നിലുള്ള ഏക മാർഗം.തുടർന്ന് മെസിയെ പൊതിഞ്ഞുകൊണ്ടാണ് ബോഡി ഗാർഡുകൾ സ്ഥലം വിട്ടത്.
Lionel Messi getting mobbed in Miami, Florida. This via TNT Sports. pic.twitter.com/YFkagjAzJ9
— Roy Nemer (@RoyNemer) July 16, 2021
അതേസമയം, മെസിയുടെ അമേരിക്കൻ സന്ദർശനം മേജർ ലീഗ് സോക്കറിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ ബാഴ്സലോണയും മെസിയും പുതിയ കരാറുമായി മുന്നോട്ട് പോവുകയാണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.