Sports

കോപ്പ അമേരിക്ക കിരീടം അർജന്റീനയ്ക്ക്; വിജയം ഏകപക്ഷീയമായ ഒരു ഗോളിന്

കിക്കോഫ് മുതൽ ആവേശകരമായി മാറിയ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിന്റെ ആദ്യ പകുതിയിൽ നേടിയ ഗോളിൽ ആതിഥേയരായ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന ചാമ്പ്യന്മാരായി.മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് അർജന്റീനയുടെ കിരീടധാരണം.അത് ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണിൽ അവരെത്തന്നെ തോൽപ്പിച്ചാകുമ്പോൾ ഈ കിരീടനേട്ടത്തിന് ഇരട്ടിമധുരം.ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്.

22–ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിലാണ് അർജന്റീന ബ്രസീലിനെതിരെ ലീഡ് നേടിയത്. ബ്രസീൽ പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്തായിരുന്നു ആദ്യ പകുതിയിൽ അർജന്റീനയ്ക്കായി മരിയ ഗോൾ നേടിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *