Sports

ടവ്വല്‍ ഉടുതുണിയാക്കി ഷമി; ആഘോഷമാക്കി ട്രോളര്‍മാര്‍, വൈറലായി വീഡിയോ

ക്രിക്കറ്റ് കളിക്കിടയിൽ താരങ്ങൾ ചെയ്യുന്ന പല പ്രവർത്തികളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ ഐ സി സി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന് എതിരായുള്ള മത്സരത്തിനിടയിലെ മുഹമ്മദ് ഷമിയുടെ ചില ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ടവ്വല്‍ ഉടുത്ത് നില്‍ക്കുന്ന ഷമിയുടെ വിഡിയോയാണ് ചർച്ചയാകുന്നത്. ആദ്യ സെഷന് ശേഷം പവലിയനിലേക്ക് മടങ്ങുമ്പോഴാണ് ഷമി ടവ്വല്‍ ചുറ്റി പവലിയിലേക്ക് നടന്നുകയറിയത്.

നായകൻ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസര്‍ ജസ്പ്രിത് ബുമ്ര എന്നിവരും ഷമിയുടെ കൂടെയുണ്ടായിരുന്നു. എന്തായാലും ഈ വീഡിയോ ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്.

‘ദിൽവാലെ ദുൽഹനിയാ ലെ ജായേങ്കെ’ എന്ന ഹിന്ദി ചിത്രത്തിലെ കാജോളിന്റെ ടവ്വൽ ഡാൻസ്, സാവരിയ എന്ന ബോളിവുഡ് ചിത്രത്തിലെ ‘ജബ്‌സെ തേരി നൈനാ’ എന്ന പാട്ടിലെ രൺബീർ കപൂർ എന്നിവരോടൊക്കെ ഷമിയെ ഉപമിച്ചിരിക്കുകയാണ് ട്രോളന്മാർ.


എന്തായാലും വീഡിയോയും ട്രോളുകളൂം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *