ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്.ബിഗ് ഹിറ്റുകളിലൂടെ ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ച താരത്തിന്റെ പിന്മാറ്റം.
ഇന്ത്യക്ക് വേണ്ടി രണ്ട് ലോക കിരീട നേട്ടങ്ങള്‍,’ക്രിക്കറ്റ് ദൈവം’ സച്ചിനെ തോളിലേറ്റിയത് എന്നിവയെല്ലാമാണ് കരിയറിലെ തന്റെ മനോഹര നിമിഷങ്ങളെന്ന് പ്രസ്താവനയില്‍ യൂസഫ് പഠാന് പറയുന്നു. മഹേന്ദ്രസിംഗ് ധോനിക്ക് കീഴിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ചത്. ഷെയ്ന് വോണിന് കീഴില്‍ ഐപിഎല്‍. ജേക്കബ് മാര്ട്ടിന് കീഴില്‍ രഞ്ജി ട്രോഫി…എന്നില്‍ വിശ്വാസം വെച്ച ഇവര്‍ക്കെല്ലാം നന്ദി പറയുന്നു.
I thank my family, friends, fans, teams, coaches and the whole country wholeheartedly for all the support and love. #retirement pic.twitter.com/usOzxer9CE
— Yusuf Pathan (@iamyusufpathan) February 26, 2021
രണ്ട് പ്രാവശ്യം കൊല്‍ക്കത്തയ്ക്ക് വേണ്ടി കിരീടം ഉയര്‍ത്തുമ്പോള്‍ ഒപ്പം നിന്ന ഗൗതം ഗംഭീറിനും നന്ദി പറയുന്നു. എന്റെ സഹോദരനും, നട്ടെല്ലുമാണ് ഇര്ഫാന് പഠാന്, എന്റെ എല്ലാ കയറ്റിറക്കങ്ങളിലും ഒപ്പമുണ്ടായി.ക്രിക്കറ്റില്‍ നിന്ന് ഒന്നിനും എന്നെ മാറ്റി നിര്‍ത്താൻ കഴിയില്ല. ഇനിയും നിങ്ങെ എന്റര്ടെയ്ന് ചെയ്ത് ഞാനുണ്ടാവും…യൂസഫ് പഠാന് പറയുന്നു.
മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാന്റെ സഹോദരനാണ് യൂസഫ് പഠാന്.താരം 2007 ലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഇന്ത്യയ്ക്കായി 22 ട്വന്റി20 മത്സരങ്ങളും 57 ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്. 2007 ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ടീമിന്റെ ഭാഗമായിരുന്നു. മധ്യനിരയിലെ കരുത്തുറ്റ ബാറ്റ്സ്മാനായ യൂസഫ് ട്വന്റി20യിൽ 236 റൺസും ഏകദിനത്തിൽ 810 റൺസും നേടിയിട്ടുണ്ട്.
Wishing a happy 2nd innings to both @iamyusufpathan & @Vinay_Kumar_R!
To play for India is a matter of pride and the two of you have been great students of the game.Congratulations to both of you on your wonderful careers. pic.twitter.com/YR2onI9DzE
— Sachin Tendulkar (@sachin_rt) February 26, 2021