Sports

‘തുടങ്ങും മുന്‍പേ അവന്‍റെ ആവേശത്തെ കൊല്ലരുത്’; അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് ഫര്‍ഹാന്‍ അക്തര്‍

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് ഇടം നേടിയ സച്ചിന്‍‍ ടെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് പിന്തുണയുമായി ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. തുടങ്ങും മുന്‍പേ അദ്ദേഹത്തെ തളര്‍ത്തരുത് എന്നാണ് വിമര്‍ശകരോട് ഫര്‍ഹാന്‍ അക്തര്‍ പറയുന്നത്.

മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ സ്വന്തമാക്കിയത്. എന്നാല്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലടക്കം പറയത്തക്ക മികവ് അര്‍ജുൻ തെളിയിക്കാത്ത സാഹചര്യത്തിൽ ടീമിലേക്ക് എടുത്തതിനെ ചോദ്യം ചെയ്തായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സച്ചിന്‍‍ ടെണ്ടുല്‍ക്കറിന്‍റെ മകനായതിനാൽ മാത്രമാണ് ഇപ്പോള്‍ അര്‍ജുന്‍ ഐപിഎല്ലിലേക്ക് എത്തിയത് എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഈ ആരോപണത്തിന് മറുപടിയുമായാണ് ഫര്‍ഹാന്‍ അക്തര്‍ രംഗത്ത് എത്തുന്നത്.

‘എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറെന്ന് ഫര്‍ഹാന്‍ പറയുന്നത്.അര്‍ജുനെ ജിമ്മില്‍ പലപ്പോഴും കാണാറുണ്ട്. തന്റെ ഫിറ്റ്‌നസില്‍ എത്രമാത്രം ശ്രദ്ധയാണ് അര്‍ജുന്‍ കൊടുക്കുന്നത് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. മികച്ച ക്രിക്കറ്ററാവുന്നതിലാണ് അര്‍ജുന്റെ ശ്രദ്ധ. നെപ്പോട്ടിസം എന്ന വാക്ക് അര്‍ജുന് നേരെ എറിയുന്നത് അനീതിയാണ്. അവന്‍റെ ആവേശത്തെ കൊല ചെയ്യരുത്…’ഫര്‍ഹാന്‍ ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

അര്‍ജുന് പിന്തുണയുമായി മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധനയും എത്തിയിരുന്നു. കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അര്‍ജുനെ ടീമിലേക്ക് എടുത്തത്. സച്ചിന്റെ മകനെന്ന നിലയില്‍ വലിയൊരു ടാഗ് അര്‍ജുന്റെ തലയ്ക്ക് മുകളിലുണ്ട്. പക്ഷേ ഭാഗ്യം കൊണ്ട് ബാറ്റ്‌സ്മാനല്ല, ബൗളറാണ് അര്‍ജുന്‍.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *