Sports

‘ഇവിടെ എങ്ങനെയാണ് കളിക്കേണ്ടത് എന്ന് രോഹിത് കാണിച്ച് തരുന്നു’;മൈക്കല്‍ വോണിന് മറുപടിയുമായി ഷെയ്ന്‍ വോൺ

രണ്ടാം ടെസ്റ്റിനുള്ള ചെപ്പോക്ക് പിച്ചിനെതിരെ വിമർശനവുമായി എത്തിയ ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണിന്
മറുപടിയുമായി ഓസീസ് മുൻ സ്പിന്നർ ഷെയ്ൻ വോണ്.5 ദിവസത്തെ ടെസ്റ്റിനുള്ള പിച്ച് അല്ല ഇതെന്ന് ചൂണ്ടിയായിരുന്നു വോണിന്റെ വിമർശനം.

ഈ പിച്ച് ഞെട്ടിക്കുന്നതാണ്. ഒഴികഴിവ് പറയുകയല്ല. ഇന്ത്യ മികച്ച് നിന്നു. പക്ഷേ ഇത് 5 ദിവസത്തെ ടെസ്റ്റിന് ഒരുങ്ങിയ പിച്ച് അല്ല, മൈക്കൽ വോൺ ട്വീറ്റ് ചെയ്തു.എന്നാൽ ഇതിന് മറുപടിയായാണ് ഷെയ്ൻ വോൺ രംഗത്ത് എത്തി.

ഈ ടെസ്റ്റിനേക്കാൾ ആദ്യ ടെസ്റ്റിലായിരുന്നു ടോസ് ജയം നിർണായകം. കാരണം ആദ്യ രണ്ട് ദിവസവും ഒന്നും ചെയ്യാനായില്ല. തുടർന്ന് പൊട്ടിത്തെറിക്കുകയും ചെയ്തു. ഈ പിച്ച് ആദ്യ പന്ത് മുതൽ ടേൺ ചെയ്യുന്നു. ഇംഗ്ലണ്ട് ഇന്ത്യയെ 220ൽ ഓൾഔട്ടാക്കണമായിരുന്നു. സ്പിന്നിങ്ങും, സീമിങ്ങും തമ്മിൽ വ്യത്യാസം വരുന്നില്ല. ഇവിടെ എങ്ങനെയാണ് കളിക്കേണ്ടത് എന്ന് രോഹിത് കാണിച്ച് തരുന്നു എന്നും ഷെയ്ൻ വോൺ മൈക്കൽ വോണിന് മറുപടിയായി ട്വിറ്ററിൽ കുറിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *