Sports

ഗാബയിലെ ഐതിഹാസിക ജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ ചരിത്ര ജയത്തോടെ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് പരമ്പരകളില്‍ ഒമ്പത് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും നേടിയ ഇന്ത്യ 430 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.

420 പോയന്‍റുകൾ നേടിയ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ മറികടന്നത്.മൂന്നാം സ്ഥാനത്ത് 332 പോന്‍റുള്ള ഓസ്ട്രേലിയയാണ്. ബ്രിസ്ബേന്‍ ടെസ്റ്റിലെ ജയത്തോടെ 30 പോയന്‍റ് സ്വന്തമാക്കിയ ഇന്ത്യ വിജയശതമാനത്തില്‍(71.7%)മുന്നിലെത്തിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *