പനാജി: 2021ൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിത്തുടക്കം.മുംബൈ എഫ്സി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.
കളിയുടെ ആദ്യപകുതിയിൽ നേടിയ ഗോളുകളാണ് മുംബൈയ്ക്കു ജയം നേടി കൊടുത്തത്. ആദം ലീ ഫോൻഡ്രെ, ഹ്യൂഗോ ബോമസ് എന്നിവരാണ് മുംബൈയ്ക്കായി ഗോൾ നേടിയത്. മത്സരത്തിൻറെ ആദ്യ 10 മിനിറ്റിൽ തന്നെ മുംബൈ വിധി നിർണയിച്ചു കഴിഞ്ഞിരുന്നു.കളിയുടെ രണ്ടാം മിനിറ്റിൽ മുംബൈയുടെ ഫോൻഡ്രെ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. 10 ാം മിനിറ്റിൽ ഹ്യൂഗോ ബോമസ് ലീഡ് രണ്ടായി ഉയർത്തി.
രണ്ട് ഗോളുമായി ലീഡ് നിലനിർത്തിയിട്ടും ആക്രമിച്ചു കയറിയ മുംബൈ കുറഞ്ഞത് നാല് ഗോൾ വിജയമെങ്കിലും അർഹിച്ചിരുന്നു. എന്നാൽ കേരളത്തിൻറെ സഹൽ ഗോളി മാത്രം മുന്നിൽനിൽക്കെ ലക്ഷ്യം കാണാതെപോയത് സങ്കടകരമായി.