Sports

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് വിരാട് കോലി

ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ പരാജയത്തെ തുടര്‍ന്നാണ് തീരുമാനം. ട്വിറ്ററിലൂടെയാണ് കോലി രാജി അറിയിച്ചത്.

68 മത്സരങ്ങളില്‍ 40ജയങ്ങള്‍ നേടി ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനാണ് കോലി.പൂർണ്ണ സത്യസന്ധതയോടെ തന്റെ ജോലി ചെയ്തെന്നും ഒന്നും ബാക്കിവച്ചിട്ടില്ലെന്നും ട്വിറ്ററിൽ താരം കുറിച്ചു.ഐസിസി 20-20 ലോകകപ്പിന് ശേഷം താരം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്സി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഏറെ വിവാദങ്ങൾക്ക് പിന്നാലെ കോഹ്ലിയെ ഏകദിനത്തിൻറെ ക്യാപ്റ്റൻസിയിൽ നിന്നും ഒഴിവാക്കി. ഇതിന് പിന്നാലെയാലെ ടെസ്റ്റ് ടീം നായക സ്ഥാനവും രാജിവയ്ക്കുന്നതായി താരം പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിനുശേഷം രണ്ടും മൂന്നും ടെസ്റ്റുകളിൽ തോൽവി വഴങ്ങിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര കൈവിട്ടത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *