Special

കാശ് നൽകി പക്ഷികളെ വാങ്ങി ആകാശത്തേയ്ക്ക് പറത്തിവിടുന്ന യുവാവ്;വീഡിയോ

മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും കൂടിയുള്ളതാണ് ഈ ഭൂമി. പക്ഷികളെ കൂട്ടിൽ അടച്ചിട്ടിരിക്കുന്നത് കാണുമ്പോള്‍ തന്നെ ചെറിയ വിഷമം തോന്നാത്തവര്‍ ആരും ഉണ്ടാകില്ല. ഇവയെ പറത്തിവിട്ട് സ്വതന്ത്രമാക്കിയാലോ എന്ന് ചിന്തിക്കാത്തവരും കുറവുണ്ടാവില്ല. ഇപ്പോഴിതാ കൂട്ടിലടച്ച പക്ഷികളെ സ്വതന്ത്രമാക്കാന്‍ ധൈര്യം കാണിച്ച ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് യുവാവിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ മൃഗസ്‌നേഹികളെ സന്തോഷിപ്പിക്കുന്നതാണ്. കാറില്‍ ഇരിക്കുന്ന യുവാവ് പക്ഷികളെ സ്വതന്ത്രമാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പക്ഷികളെ കൂട്ടിലിട്ട് വില്‍ക്കുന്ന ആളില്‍ നിന്ന് വാങ്ങിയാണ് ഇവയെ മോചിപ്പിക്കുന്നത്.എന്തായാലും ഈ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *