Special

പിന്‍കാലുകളില്‍ എഴുന്നേറ്റ് നിന്ന് കരടി, നമിച്ച് കടുവ; ഹിറ്റായി വീഡിയോ

കടുവ ഇരയെ പിടികൂടുന്ന നിരവധി വിഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്.ഭീമാകാര രൂപത്തിലുള്ള കടുവയെ കാണുമ്പോൾ തന്നെ ഭയം തോന്നാത്തവർ ചുരുക്കമായിരിക്കും. ഇപ്പോഴിതാ കടുവയും കരടിയും മുഖാമുഖം എത്തുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

പൂഞ്ഞാറിൽ യാത്രക്കാരുമായി കെഎസ്ആ‍ർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി; യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സന്ദീപ് ത്രിപാദി ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇത്തരത്തിൽ ശ്രദ്ധനേടുന്നത്.വനത്തിനുള്ളിലൂടെ കടുവ നടന്നുവരുന്നതാണ് വീഡിയോയുടെ ആരംഭം. അൽപ്പ സമയം കഴിഞ്ഞ കഴിഞ്ഞ് കരടി വിഡിയോയിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് വീഡിയോ ത്രില്ലിങ്ങ് ആകുന്നത്. ഇതുടെ ആകുമ്പോൾ എന്താകും ഇനിം സംഭവിക്കുക എന്ന ആകാംഷയാകും കാഴ്ചക്കാരിൽ ഉണ്ടാകുന്നത്.

അമ്പോ ഇത് ശരിക്കും നയൻ‌താരയെ പോലെ തന്നെ; വൈറലായി ഇടുക്കിക്കാരി

‘കണ്ണിൽ കർപ്പൂര ദീപമോ, ശ്രീവല്ലീ’; സോഷ്യൽ മീഡിയയിൽ ഹിറ്റായി ‘പുഷ്പ’യിലെ ​ഗാനം

കടുവയുടെ പിന്നാലെ നടന്നുവരുന്ന കരടി, കടുവയെ കണ്ടതോടെ ഒരാക്രമണം മണക്കുന്നു. കടുവയെ ഭയപ്പെടുത്താനായി കരടി പിൻകാലുങ്ങളിൽ എഴുനേറ്റ് നിന്ന് മനുഷ്യരെ പോലെ നടക്കാൻ ആരംഭിച്ചു. ഇത് കണ്ട് ഭയന്ന് എന്ന മട്ടിൽ കടുവ നിലത്ത് ഇരിക്കുന്നതാണ് വീഡിയോയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. പഞ്ചപുച്ഛമടക്കി എന്ന മട്ടിൽ കടുവ ഇരിക്കുന്നത് കണ്ട് കരടി വഴിമാറി പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

ബാലന്റെ വീഡിയോ പങ്കുവെച്ച് തെലുങ്കാന മന്ത്രി; സ്റ്റാറായി ന്യൂസ്പേപ്പർ ബോയി

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *