Special

ആമയും സിംഹവും നേർക്കുനേർ, പിന്നെ സംഭവിച്ചത്; വീഡിയോ

കാട്ടിലെ രാജാക്കന്മാരാണ് സിംഹങ്ങൾ. അവയെക്കണ്ടാൽ ഏതൊരു മൃഗവും ജീവനം കൊണ്ട് ഓടാറാണ് പതിവ്. വളരെ അപൂർവമായി മാത്രമേ സിംഹത്തോട് മല്ലടിക്കാൻ ചില മൃഗങ്ങൾ മുതിരാറുള്ളു, അതും അത്ര കരുത്തരായ മൃഗങ്ങൾ മാത്രം.അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആമയും സിംഹവും മുഖാമുഖം വരുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കൂട്ടുകാരനെ ആക്രമിച്ച് സിംഹക്കൂട്ടം, കുതിച്ച് പാഞ്ഞെത്തി കാട്ടുപോത്തുകൾ; വീഡിയോ

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വെള്ളം കുടിക്കുകയാണ് സിംഹം. സിംഹത്തെ കണ്ടിട്ടുണ്ട് അതിനെ ലക്ഷ്യമാക്കി നീന്തി അടുക്കുകയാണ് ആമ. സിംഹത്തിന്റെ വായ് ലക്ഷ്യമാക്കി എത്തുന്ന ആമയെ കണ്ട് സിംഹം വെള്ളം കുടി നിര്‍ത്തുന്നതും ദൃശ്യങ്ങളിൽ കാണാം.അതിന് ശേഷം സിംഹം അവിടെ നിന്ന് എഴുന്നേറ്റു മാറുന്നുണ്ടെങ്കിലും ആമ പിന്നാലെ പോകുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *