Special

ആട്ടിന്‍കുട്ടിയുടെ പുറത്തേറി മള്‍ബറി തിന്നുന്ന കുട്ടികുരങ്ങന്‍; വൈറലായി ക്യൂട്ട് വീഡിയോ

ആട്ടിന്‍കുട്ടിയുടെ പുറത്തുകയറി ഏറുന്ന മള്‍ബറി പഴങ്ങള്‍ തിന്നുന്ന കുരങ്ങന്‍കുട്ടിയുടെ ദൃശ്യങ്ങളണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ട്വിറ്ററില്‍ ശ്രദ്ധനേടിയ വീഡിയോ ഇതുവരെ കണ്ടത് 1.2 കോടിയിലധികം ആളുകളാണ്.വിഡിയോയ്ക്ക് 5.34 ലക്ഷം പേര്‍ ലൈക്ക് ചെയ്തു. 1.05 ലക്ഷം പേര്‍ റീട്വീറ്റ് ചെയ്തു.ഈ രസകരമായ വീഡിയോ ആരിലും ചിരിയും കൗതുകവും ഉണര്‍ത്തുന്നതാണ്.

ഒരാള്‍ മരങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ആട്ടിന്‍ കുട്ടിയെ വിളിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഓടിയെത്തിയ ആട്ടിന്‍കുട്ടി വിളിച്ച ആളുടെ കൈകളിലെ മള്‍ബറി പഴങ്ങള്‍ തിന്നുന്നത് കാണാം. എന്നാൽ ആട്ടിൻ കുട്ടി എത്തിയത് ഒറ്റക്ക് ആയിരുന്നില്ല, കഴുത്തില്‍ ചുറ്റിപ്പിടിച്ച് തൂങ്ങി
ഒരു കുരങ്ങന്‍കുട്ടിയും ഉണ്ടായിരുന്നു. മള്‍ബറി പഴങ്ങള്‍ ആട്ടിന്‍കുട്ടി തിന്നുന്നതും നോക്കി കുരങ്ങന്‍ കുട്ടി കൊതിയോടെ നില്‍ക്കുകയാണ്. അവസാനവും കൊതി സഹിക്കാൻ വയ്യാതെ ആട്ടിന്‍കുട്ടിയുടെ മുതുകില്‍ കയറി കുരങ്ങന്‍ കുട്ടിയും മള്‍ബറി രുചിക്കുന്നു.


ക്രിസ്തി യാമഗുക്‌സിമാനെ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *