Special

ഡിജെ ‘പിക്കാച്ചൂ’ ആയി വൃദ്ധിക്കുട്ടി ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മാസ്റ്ററിലെ ‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ കുട്ടികുറുമ്പിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ചാണ് വൃദ്ധി താരമായത്. വാട്‌സാപ്പുകളിലും ഫേസ്‌ബുക്കിലും സ്റ്റാറ്റസായി നിറയുകയായിരുന്നു വൃദ്ധിയെന്ന കുട്ടികുറുമ്പിയുടെ പ്രകടനം. സാറാസ് എന്ന ചിത്രത്തിലെ കുസൃതിക്കുടുക്കയായും വൃദ്ധിക്കുട്ടി തിളങ്ങിയിരുന്നു.ചിത്രത്തിലെ വൃദ്ധിക്കുട്ടിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് സിനിമ പ്രമികളിൽ നിന്ന് ലഭിച്ചത്.

ഇപ്പോഴിതാ വ്യത്യസ്തമായൊരു റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കുട്ടികുറുമ്പി. ‘ഡിജെ പിക്കാച്ചൂ’ എന്നൊരു ഡിജെ ആയിട്ടാണ് വൃദ്ധി പുതിയ വീഡിയോയിൽ എത്തിയിരിക്കുന്നത്. തലയിൽ വിഗും മീശയും കൂളിങ് ഗ്ലാസും വെച്ചു കൊണ്ടുള്ള ലുക്കിലാണ് വൃദ്ധി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.അതോടൊപ്പം ഡിജെ ലൂക്കിലുള്ള ഷൂട്ടിങ്ങിനിടയിൽ പറ്റുന്ന അമളികൾ അടങ്ങിയ ഒരു വിഡിയോയും വൃദ്ധികുട്ടി പങ്കുവെച്ചിട്ടുണ്ട്

ഓണക്കാലത്ത് പാവാടയും കസവ് ഉടുപ്പുമണിഞ്ഞു ട്രഡീഷണൽ ലുക്കിലെത്തിയ വൃദ്ധിയുടെ ഫോട്ടോസ് ഓൺലൈനിൽ തരംഗമായി മാറിയിരുന്നു.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാനൊരുങ്ങുകയാണ് വൃദ്ധി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *