Special

‘ ഇന്ത്യയുടെ സൗന്ദര്യം’; മഹാഭാരതത്തിലെ ഗാനവുമായി മുസ്ലിം വയോധികൻ, വീഡിയോ

തൊണ്ണൂറുകളിലൊക്കെ ഞായറാഴ്ച ദിവസങ്ങളിൽ ഇന്ത്യയിലെ ടെലിവിഷനുള്ള വീടുകളുടെയെല്ലാം വൻ ആൾ കൂട്ടമായിരുന്നു. മഹാഭാരതം സീരിയൽ കാണുവാനായാണ് ഈ ഒത്തു ചേരൽ. ആ മഹാഭാരതം നൊസ്റ്റാൾജിയ നമ്മെ വീണ്ടും ഓർമിപ്പിക്കുന്ന ഒരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്.

ഇന്ത്യയുടെ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്ന ഡോ. എസ് വൈ ഖുറേഷി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോയിൽ ഒരു മുസ്ലിം വയോധികൻ “മഹാഭാരത് കഥ” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നത്.ഗാനം പാടുക എന്നതിലുപരി ശംഖനാദം പോലുള്ള ഭാഗങ്ങളുടെ സ്‌പെഷ്യൽ ഇഫക്ടുകൾ നൽകിയുള്ള നൽകിയുള്ള അദ്ദേഹത്തിന്റെ പ്രകടനവും വീഡിയോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
“Beating the Stereotypes” എന്ന ക്യാപ്ഷ്യനോടെയാണ് ഖുറേഷി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

കാഴ്ചക്കാരിൽ വൻ സ്വാധീനമാണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് അടക്കമുള്ളവർ വിഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. ഗായകന്റെ സംസ്‌കൃത ഉച്ചാരണം എത്ര കൃത്യമാണ് എന്നും ചിലർ പറയുന്നു.’ഇന്ത്യയുടെ സൗന്ദര്യം’ ഇതാണെന്നും ഈ ഒത്തെരുമയെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്നും ചിലർ കുറിക്കുന്നു. എന്തായാലും വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണിപ്പോൾ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *