ഹിപ്പോപൊട്ടാമസിന്റെ പുറത്ത് സൗജന്യ സവാരിക്കായി കയറിയ ഒരു സംഘം ആമകളുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസറായ സുധാ രാമനാണ് ഇതിന്റെ രസകരമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
Sometimes free rides can get risky
🎥#shared pic.twitter.com/povlvQ3TB3
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) August 21, 2021
വെള്ളത്തില്‍ കിടക്കുകയായിരുന്നു ഹിപ്പോപൊട്ടാമസിന്റെ മുകളില്‍ അമ്മ കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതാണ് വിഡിയോയുടെ ആരംഭത്തിൽ . പെട്ടെന്ന് ഹിപ്പോപൊട്ടാമസ് വെള്ളത്തില്‍ നിന്നും എഴുന്നേറ്റതോടെ ആമകുറ്റങ്ങൾ ഊര്‍ന്നു വെള്ളത്തിലേക്ക് വീണു. ഇരുപത്തഞ്ചിലധികം ആമകള്‍ ഉണ്ടായിരുന്നിടത്ത് പിന്നെ അവശേഷിച്ചത് എട്ടോ ഒന്‍പതോ ആമകള്‍ മാത്രമാണ്. 28 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക്
ട്വിറ്ററിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.