കമ്പിവേലിയില്‍ കാല് കുടുങ്ങി വേദന കൊണ്ട് പുളഞ്ഞ ജിറാഫിനെ രക്ഷിക്കുന്ന വീഡിയോയാണിപ്പോൾ സോഷ്യൽ മേഡിയയിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
കാൽ കമ്പിവേലിയിൽ കുടുങ്ങിയതിനെ തുടര്‍ന്ന് വീണു കിടക്കുകയാണ് ജിറാഫ്. വേദന കൊണ്ട് പുളയുന്ന ജിറാഫിനെയാണ് വീഡിയോയില്‍ കാണാൻ കഴിയുന്നത്. ഈ സമയത്ത് ഒരാള്‍ രക്ഷയ്ക്ക് എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
പ്ലെയര്‍ ഉപയോഗിച്ച് കമ്പിവേലി മുറിച്ചുമാറ്റിയാണ് ജിറാഫിനെ കുരുക്കില്‍ നിന്ന് രക്ഷിച്ചത്.കാൽ കമ്പി വെളിയിൽ നിന്ന് മാറ്റിയതോടെ സ്വതന്ത്രനായ ജിറാഫ് ഓടി രക്ഷപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Saving a life is divinity.
Listen to the excitement at the end💕 pic.twitter.com/quHAqQiaGs— Susanta Nanda IFS (@susantananda3) August 24, 2021