ടെക്സസ്സിലെ ഡാലസിലുള്ള ജെയ്ഡൻ പൊള്ളാർഡ് എന്ന കുഞ്ഞന് മിടുക്കിയാണിപ്പോൾ ഇൻസ്റ്റഗ്രാം ലോകത്തെ താരം.5 വയസ്സ് മാത്രം പ്രായമുള്ള ഈ കുരുന്നിന്റെ ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ജിംനാസ്റ്റിക്സിലെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ജെയ്ഡന് ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. അച്ഛനായ റോളണ്ടുമൊത്ത് ജിംനാസ്റ്റിക്സ് പരിശീലിക്കുന്ന ജെയ്ഡന്റെ ഏറ്റവും ഒടുവിലത്തെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.എത്ര പ്രയാസമേറിയ ഐറ്റം ആണെങ്കിലും അച്ഛന്റെ പരിശീലനത്തിൽ നിഷ്പ്രയാസം ചെയ്യാൻ ജെയ്ഡനു കഴിയും.ഫ്ലിപ്പ്, ടമ്പിൾ ഫ്ളൈ എന്നിങ്ങനെ ബുദ്ധിമുട്ടുള്ള ഐറ്റങ്ങൾ വരെ ജെയ്ഡന് വഴങ്ങും. നടക്കാൻ പഠിക്കുന്നതിനു മുമ്പ് തന്നെ ജെയ്ഡൻ ജിംനാസ്റ്റിക് പ്രകടനത്തിലൂടെ താരമായിരുന്നു.
നാലു മാസം മാത്രം പ്രായമുള്ളപ്പോൾ അച്ഛന്റെ ഒറ്റ കൈക്കുള്ളിൽ വീഴാതെ നിൽക്കുന്ന ജെയ്ഡന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.എന്തായാലും കുട്ടി താരത്തിന്റെ പുതിയ വിഡിയോയ്ക്ക് മികച്ച പ്രതികാരങ്ങളാണ് ലഭിക്കുന്നത്.