പാമ്പുകൾ അടക്കമുള്ള ജീവികളെ പരിപാലിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് ജെയ് ബ്രൂവെർ.അതിനാൽ തന്നെ ഇവയുടെ സംരക്ഷണത്തിനായി ഒരു സൂ തന്നെ ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം. കലിഫോർണിയയിലെ റെപ്ടൈൽ സൂവിന്റെ പിറവി ഇങ്ങനെയായിരുന്നു. പാമ്പുകളടക്കം നിരവധി ഉരഗ വർഗത്തിലുള്ള ജീവികൾ ഈ മൃഗശാലയിലുണ്ട്.
മുതലകളെയും ഉടുമ്പുകളെയും പാമ്പുകളെയും ഒക്കെ പരിചരിക്കുന്ന വീഡിയോ ജെയ് സ്ഥിരമായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെയ്ക്കാറുണ്ട്.അവയ്ക്കെല്ലാം നല്ല സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.ഇപ്പോഴിതാ അത്തരമൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സൂവിലേക്ക് പുതിയതായി എത്തിയ അണലി വിഭാഗത്തിൽ പെട്ട വിഷപ്പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോയാണിത്. റൈനോ വൈപർ അഥവാ റിവർ ജാക്ക് എന്നറിയപ്പെടുന്ന പാമ്പിനെയാണ് ജെയ് ബ്രൂവർ പുറത്തേക്കെടുത്തത്.പടിഞ്ഞാറൻ ആഫ്രിക്കയിലെയും മധ്യ ആഫ്രിക്കയിലെയും മഴക്കാടുകളിൽകാണപ്പെടുന്ന പാമ്പുകളാണിവ. ജെയ് ബ്രൂവെർ പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുമാകയാണ്.ഇതിനോടകം11 ലക്ഷത്തിലധികം ആളുകളാണ് ജെയ് പങ്കുവച്ച ദൃശ്യം കണ്ടത്.