ഹൃദയത്തിന് കട്ടിയില്ലാത്തവർ കാണരുത് എന്ന മുന്നറിയിപ്പോടെ ബോളിവുഡ് സൂപ്പർ താരം വിദ്യുത് ജംവാൾ പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. തൻ്റെ ഇൻസ്റ്റാഗ്രാം പേജിലാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.തന്റെ മൂക്കിലൂടെ ഒരാൾ പാമ്പിനെ കയറ്റി വായിലൂടെ പുറത്തേക്കെടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത് . ‘ഐ ലൗ മൈ ഇന്ത്യ’ എന്ന അടിക്കുറുപ്പോടെയാണ് താരം ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ ദൃശ്യങ്ങൾ എവിടെ നിന്ന് എടുത്തത് എന്ന് അറിയില്ലെങ്കിലും സംഗതി കാഴ്ച്ച്ചക്കക്കാരെ പേടിപ്പിക്കുമെന്ന് ഉറപ്പാണെന്നും ജംവാൾ കുറിച്ചു.വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.ചിലർ ഈ പ്രവർത്തിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.