Special

റോഡിൽ തമ്പടിച്ച് കരടിക്കുടുംബം; ബൈക്ക് നിർത്തി ദൃശ്യങ്ങൾ പകർത്തി യുവാവ്; പാഞ്ഞടുത്ത് അമ്മക്കരടി

തേയിലത്തോട്ടങ്ങളും മലനിരകളും നിറഞ്ഞ പ്രദേശമാണ് തമിഴ്നാട്ടിലെ നീലഗിരി. ഇവിടെ കൂടി യാത്ര ചെയ്യുമ്പോൾ പ്രകൃതി ഭംഗി ആസ്വദിച്ചും ആ കാഴ്ചകൾ ക്യാമെറയിൽ പകർത്തിയും യാത്ര ചെയ്യുന്നവരാണ് മിക്കവരും.ഇത്തരത്തിൽ ബൈക്കിലെത്തിയ യുവാവിനെ റോ‍ഡിൽ കാത്തിരുന്നത് ഒരു കരടിക്കുടുംബമായിരുന്നു. അമ്മക്കരടിയും രണ്ട് കുഞ്ഞുങ്ങളുമായിരുന്നു റോഡിൽ നിന്നത്. കരടികളെ കണ്ട ഉടനെ യുവാവ് ബൈക്ക് നിർത്തി.

വണ്ടി നിർത്തിയ യുവാവ് കരടികളുടെ വീഡിയോ മൊബൈലിൽ പകർത്തി.എന്നാൽ യുവാവിന്റെ നീക്കങ്ങൾ അമ്മക്കരടി നിരീക്ഷിക്കുന്നുണ്ടായിരുന്നു. യുവാവ് കുറച്ചുകൂടി മുന്നോട്ടെത്തിയപ്പോൾ മറ്റു രണ്ട് കരടികളും റോഡിൽ നിന്ന് മുകളിലേക്ക് കയറി ഓടിമാറാൻ ശ്രമിച്ചു. എന്നാൽ അമ്മക്കരടിയാകട്ടെ യുവാവിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. പേടിച്ച യുവാവ് അപ്പോൾ തന്നെ ബൈക്ക് പിന്നോട്ടെടുത്തു. തുടർന്ന് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല . വ്യവസായി ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

യാത്രയ്ക്കിടയിൽ വന്യ മൃഗങ്ങളെ കണ്ടാൽ അവയുമായി നിശ്ചിത അകലം പാലിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നും വീഡിയോയ്ക്കൊപ്പം മുന്നറിയിപ്പ് നൽകുന്നു.അതേസമയം നിലവിൽ ബെക്ക് യാത്രികനും കരടികളും സുരക്ഷിതരാണെന്ന് മറ്റൊരു ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *