Special

കാട്ടാനയുമായി കൊമ്പുക്കോർത്ത് കുങ്കിയാന (വീഡിയോ)

കാട്ടാനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന കുങ്കിയാനയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. അക്രമാസക്തനായ കാട്ടാനയെ ഏറെ പാടുപെട്ടാണ് കുങ്കിയാന നിയന്ത്രിക്കുന്നത്.

വീഡിയോയിൽ രണ്ട് കുങ്കിയാനകളെയാണ് കാണാൻ സാധിക്കുന്നത്. കാട്ടാനയുടെ കാലിൽ കെട്ടിയ വടത്തിൽ പിടിച്ചുവലിച്ച് നിയന്ത്രിക്കുന്ന
ഒരു കുങ്കിയാനയെ ആണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുന്നത്. ഇടയ്ക്ക് കാട്ടാനുമായി കൊമ്പുകോർക്കുന്ന മറ്റൊരു കുങ്കിയാനയും വിഡിയോയിലുണ്ട്. വനംവകുപ്പ് ഉദ്യോസ്ഥരും കുങ്കിയാനയും പാപ്പാൻമാരുമൊക്കെ ഏറെ പണിപ്പെട്ടാണ് കൊമ്പനെ വരുതിയിലാക്കാൻ ശ്രമിക്കുന്നത്. കർണാകയിൽ നിന്നുള്ളതാണ് ദൃശ്യം.ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമൻ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *