Special

ടാപ്പ് തുറന്ന് വെള്ളം കുടിച്ച് ആനക്കുട്ടി; വൈറലായി വീഡിയോ

മൃഗങ്ങളുമായി ബന്ധപ്പെട്ട വിഡിയോകൾക്കും ചിത്രങ്ങൾക്കും വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. മനുഷ്യനേക്കാൾ വിവേകത്തോടെ പെരുമാറുന്ന പല മൃഗങ്ങളുടെയും വിഡിയോകൾ ചർച്ചയായി മാറാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്.

പശ്ചിമബംഗാളിലെ ഒരു സ്‌കൂളിൽ നിന്നുള്ളതാണ് വൈറലായി മാറുന്ന വീഡിയോ.കുട്ടിയാന കുഴൽക്കിണറിന്റെ ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. മനുഷ്യരെ പോലെ പൈപ്പ് തുറന്ന് വെള്ളം കുടിക്കുന്നതാണ് കുട്ടി ആനയും. പങ്കുവെച്ച് നിമിഷ നേരംകൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഇതിന് സമാനമായ രീതിയിൽ ദിവസങ്ങൾക്ക് മുൻപ് കാക്ക ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്നതിന്റെ വീഡിയോ തരംഗമായി മാറിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *